പാലാ കെഎസ്ഇബി ജീവനക്കാരന് കാരുണ്യ ലോട്ടറി ഒന്നാംസമ്മാനം



കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം കെഎസ്ഇബി ജീവനക്കാരന്. പാലാ കെഎസ്ഇബി ഓഫിസിലെ ഓവർസിയർ ടി കെ സിജുവിനാണ് (47) ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ അടിച്ചത്. 



.സിജു എടുത്ത കെ.എച്ച്. 300004 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജൻസീസിൽ നിന്ന് ടിക്കെറ്റെടുത്തത്. വൈകിട്ടോടെ ഫലം അറിഞ്ഞു. 

18 വർഷമായി കെഎസ്ഇബിയിൽ ജോലി ചെയ്യുകയാണ് സിജു.  ഭാര്യ: ലീമ. മകൻ: അനന്തകൃഷ്ണൻ.

google.com, pub-6975695749884510, DIRECT, f08c47fec0942fa0