ബുധന്‍ രാത്രിയിലുണ്ടായ മഴയില്‍ തീക്കോയ് മംഗളഗിരി മുപ്പത് ഏക്കറിലുണ്ടായ മണ്ണിടിച്ചില്‍ ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ, ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി, മീനച്ചില്‍ താഹസില്‍ദാര്‍ എസ്. ശ്രീജിത്ത് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി .
രാവിലെ പത്തു മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ്, പഞ്ചായത്ത് അംഗങ്ങാളായ ടി.ആര്‍ സിബി, പി.എസ് രതീഷ് എന്നിവര്‍ക്കൊപ്പമാണ് റവന്യു, വില്ലേജ് അധികാരികള്‍ സ്ഥലം സദര്‍ശിച്ചത്. തീക്കോയി എസ്റ്റേറ്റിന്റെ ഭാഗമായ റബര്‍ തോട്ടത്തിലാണ് മണ്ണ് ഇടിച്ചില്‍ ഉണ്ടായത്. ആള്‍ താമസം ഇല്ലാത്ത പ്രദേശമായതിനാല്‍ കൂടുതല്‍ നാശ നഷ്ടങ്ങളുണ്ടായില്ല.
.തീക്കോയി മാര്‍മല വെള്ളച്ചാട്ടത്തിന്റെ ഭാഗമായ ഏരിയാറ്റുപാറ അരുവിയില്‍ രാത്രിയോടെ വെള്ളം പെട്ടന്ന് കലങ്ങി മറിഞ്ഞു വന്നത്തോടെയാണ് സമീപ വാസികള്‍ക്ക് ഉരുള്‍ പൊട്ടലെന്ന് സംശയം ഉണ്ടായത്. തുടര്‍ന്ന് വ്യാഴം രാവിലെ പ്രദേശവാസികള്‍ സ്ഥലം സന്ദര്‍ശിച്ചപ്പോഴാണ് മണ്ണിടിച്ചിലാണെന്ന് സ്ഥിരീികരിച്ചത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അരുവി കരകവിഞ്ഞത്തോടെ മൂപ്പത് എക്കര്‍ - തീക്കോയ് റോഡില്‍ ചെളിയും ,ചെറിയ പാറ കല്ലുകളും നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടവെങ്കിലും രാവിലെ പഞ്ചായത്ത് അംഗം ടി.ആര്‍ സിബിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് സഞ്ചാരയോഗ്യമാക്കി. മഴയെ തുടര്‍ന്ന് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നത്തോടെ കോട്ടക്കല്‍ സോമന്റെ വീടിന് ചേര്‍ന്ന് നിന്ന ഇലക്ട്രിക് പോസ്റ്റ് അപകടവസ്ഥയിലായി. നിലവില്‍ വലിയ കയറില്‍ കെട്ടി നിര്‍ത്തിയിരിക്കുകയാണ് പോസ്റ്റ്.

