ആനയും കുതിരയുമല്ല. വരനും വധുവും എത്തിയത് ചെമ്പുരുളിയിൽ



മുഹൂർത്ത സമയത്ത് ക്ഷേത്രവും പരിസരങ്ങളും വെള്ളക്കെട്ടിലായതോടെ വധുവും വരനും താലികെട്ടിനെത്തിയത് ചെമ്പുരുളിയിൽ. ആലപ്പുഴ തലവടിയിലാണ് സംഭവം. അപ്പര്‍ കുട്ടനാട് മേഖലയിലെ ഐശ്വര്യരയ്ക്കും ആകാശിനുമാണ് വിവാഹിതരാവാനായി ചെമ്പില്‍ കയറേണ്ടി വന്നത്.



.പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതോടെ ബന്ധുക്കളാണ് വധൂവരന്മാര്‍ക്കായി ചെമ്പ് ഒരുക്കിയത്. എന്തായാലും ചെമ്പില്‍ കയറി കൃത്യസമയത്ത് തന്നെ ക്ഷേത്രത്തില്‍ എത്തി മുഹൂര്‍ത്തത്തില്‍ വിവാഹിതരാവാന്‍ ഇരുവര്‍ക്കുമായി. 

കല്ല്യാണത്തിനായി ചെമ്പിനകത്ത് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലായി കല്ല്യാണമെന്നും വധു ഐശ്വര്യ ചിരിയോടെ പറഞ്ഞു. 
google.com, pub-6975695749884510, DIRECT, f08c47fec0942fa0