ഇടുക്കി ഡാം തുറക്കും


ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാം തുറക്കാന്‍ തീരുമാനം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം അറിയിച്ചത്. നാളെ രാവിലെ 11മണിക്കാണ് ഡാം തുറക്കുക. മുന്‍കാല അനുഭവം കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു. ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തും . സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേയ്ക്ക് ഒഴുക്കും



.64 കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. വെള്ളം ഒഴുകുന്നതിനുള്ള തടസ്സങ്ങള്‍ നീക്കും. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം


google.com, pub-6975695749884510, DIRECT, f08c47fec0942fa0