വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കുളത്തില്‍. അയല്‍വാസി അറസ്റ്റില്‍



വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ കുളത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ 22-കാരന്‍ അറസ്റ്റില്‍. 
ഇടുക്കി  കരടിക്കുഴി മണിക്കൽ മൊട്ട കറുവാ മുടി ആനന്ദ് (22 )ആണ് അറസ്റ്റിലായത്. 2020 ഡിസംബർ പതിനെട്ടിനാണ് കുട്ടിയെ വീട്ടിൽ കാണാതായതിനെ തുടർന്ന് തിരഞ്ഞപ്പോഴാണ് അയൽവാസിയുടെ കുളത്തിൽ നിന്നും കണ്ടെത്തിയത്.  മെഡിക്കൽ റിപോർട്ട് പ്രകാരം വിദ്യാർഥിനിയെ പീഡനത്തിനിരയാക്കിയതായി കണ്ടെത്തിയതിനെ തുടർന്ന്   പോലിസ് കേസ് അന്വേഷിച്ചു വരികയായിരുന്നു.



.അയൽവാസികളായ മൂന്ന് പേർ പോലീസ് നിരീക്ഷണത്തിലായിരുന്നു. കുട്ടിയുടെ ഉള്ളി ൽ നിന്ന് കണ്ടെത്തിയ ശ്രവം ഡി എൻ എ പരിശോധനയിലൂടെ ആനന്ദിന്റെയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടിയത്. പീരുമേട് പോലിസ് ഇൻസ്പെക്ടർ ഡി.രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്തത്. പ്രതിയെ മജിസ്ട്രേറ്റിനു മുമ്പിൽ ഹാജരാക്കി റിമാന്റ് ചെയ്തു.


.
google.com, pub-6975695749884510, DIRECT, f08c47fec0942fa0