പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷമാക്കി ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍



പ്രധാനമന്ത്രി നരേന്ദ്ര മോഡിജിയുടെ 71-ാം ജന്മദിനം BJP, യുവമോര്‍ച്ച പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. BJP യുടെ ദേശീയ ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍ പൂഞ്ഞാര്‍ ജിവി രാജാ മെമ്മോറിയല്‍ കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ ഇന്നേ ദിവസം എത്തിയ പൊതുജനങ്ങള്‍, ജീവനക്കാര്‍, ആശാവര്‍ക്കര്‍മാര്‍ എന്നിവര്‍ക്ക് മധുര പലഹാരങ്ങളും കൊറോണ പ്രതിരോധത്തിനുള്ള 'കാഡ'എന്ന ഔഷധ പാനിയവും, കാഡ ഔഷധത്തിന്റെ നിര്‍മാണത്തിനെ കുറിച്ചുള്ള ലഖുലേഖയും വിതരണം ചെയ്തു. 


.തുടര്‍ന്ന് പനച്ചികപ്പാറയിലെ ഓട്ടോ ടാക്‌സി തൊഴിലാളികള്‍, വ്യാപാരികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് മധുരപലഹാരങ്ങളും, കാഡ ഔഷധ പാനിയവും ലഖു ലേഖയും വിതരണം ചെയ്തു. BJP പൂഞ്ഞാര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ശ്രീ രമേശന്‍ പി. എസ് ന്റെ അധ്യക്ഷതയില്‍ നടത്തിയ പൊതു പരിപാടി യുവമോര്‍ച്ച പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റ് അഖില്‍ പി എ ഉല്‍ഘാടനം നിര്‍വഹിച്ചു. 

ആഘോഷപരിപാടികളില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വിഷ്ണു ബാബുരാജ്, BJP നിയോജകമണ്ഡലം സെക്രട്ടറി തങ്കമ്മ പുഷ്പരാജന്‍,നാഷണല്‍ ഹെല്‍ത്ത് വോളന്റീയേര്‍സ് പൂഞ്ഞാര്‍ നിയോജകമണ്ഡലം IT ഇന്‍ ചാര്‍ജ് അനന്ദു മനോജ്, BJP നിയോജകമണ്ഡലം കമ്മറ്റി അംഗം രഞ്ജിത് പി. ജി തുടങ്ങിയവരും BJP, യുവമോര്‍ച്ച പ്രവര്‍ത്തകരും പങ്കെടുത്തു..

.
google.com, pub-6975695749884510, DIRECT, f08c47fec0942fa0