ക്വാറന്റിന്‍ ലംഘിച്ച രോഗിയെ സിഎഫ്എല്‍ടിസിയിലേയ്ക്ക് മാറ്റി



മൂന്നിലവ് പഞ്ചായത്തില്‍ ഉള്‍പ്പെട്ട മേച്ചാല്‍ 3 വാര്‍ഡില്‍ കോവിഡ് പോസിറ്റീവ് ആയ രോഗി ക്വാറന്റിന്‍ ലംഘിച്ച് കറങ്ങി നടക്കുന്നത് കണ്ടെത്തി.  മൂന്നിലവ് കടപുഴ ഭാഗത്ത് ഇയാളെ കണ്ട് ആരോഗ്യ പ്രവര്‍ത്തക വിവരമറിയിച്ചതനുസരിച്ച് മേലുകാവ് ജനമൈത്രി പോലീസ് സ്ഥലത്തെത്തി. 


.കടപുഴ തോടിന് സമീപം വെച്ചാണ്  കോവിഡ് രോഗിയെ കണ്ടെത്തിയത്. ആരോഗ്യവകുപ്പ്, വാര്‍ഡ് മെമ്പര്‍മാരായ P.L ജോസഫ്, ഇത്തമ്മ, ആശ പ്രവര്‍ത്തക ആശ സജി, ഈരാട്ടുപേട്ട ബ്ലോക്ക് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍ എന്നിവരുടെ സഹായത്തോടെ ഇയാളെ ചെമ്മലമറ്റം CFLTC യിലേക്ക് കൊണ്ട് പോയി. ജമൈത്രി ബീറ്റ് ഓഫീസര്‍മാരായ അജയകുമാര്‍. എം.എന്‍, ബിജോയ് ജോസ് എന്നിവരും  സ്ഥലത്തെത്തി.

google.com, pub-6975695749884510, DIRECT, f08c47fec0942fa0