മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കാപ്കോ ഭാരവാഹികൾ



 ലോക ഹൃദയദിനത്തിൽ കാഞ്ഞിരമറ്റം അഗ്രോ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ ബോർഡംഗങ്ങൾ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേലിന്റെ നേതൃത്വത്തിൽ ബിഷപ്പ് ഹൗസിലെത്തി മാർ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. 

.
സാമൂഹ്യ വിപത്തുകൾ സംബന്ധിച്ച് ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ പച്ച പരമാർത്ഥമാണന്നിരിക്കെ സാമുദായിക പ്രീണനത്തിനും രാഷ്ട്രീയ മുതലെടുപ്പിനുമായി അനാവശ്യ വിവാദം ഉയർത്തിക്കൊണ്ടുവന്നവർ സ്വയം പിൻമാറാൻ തയ്യാറാവണമെന്നും കർഷക നന്മയ്ക്കായി പാലാ രൂപത പൊതുവെയും മാർ ജോസഫ് കല്ലറങ്ങാട്ട് വിശേഷിച്ചും പുലർത്തുന്ന ആഭിമുഖ്യം മഹത്തരമാണന്നും കാപ്കോ ഭാരവാഹികൾ പറഞ്ഞു. വികാരി ജനറാളുമാരായ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് , 

.മോൺ. ജോസഫ് തടത്തിൽ,       കാപ്കോ  ഭാരവാഹികളായ സണ്ണി കളരിക്കൽ, ടോം ജേക്കബ് ആലയ്ക്കൽ, ജയ് മോൻ പുത്തൻ പുരയ്ക്കൽ, ഡാന്റീസ് കൂനാനിക്കൽ, മാത്തുക്കുട്ടി ഞായർക്കുളം, ജോസഫ് ഓലിയ്ക്കതകടിയിൽ, തോമസ് കൈപ്പൻ പ്ലാക്കൽ, ജോർജുകുട്ടികുന്ന പള്ളി, ടോമി മുടന്തിയാനി, തങ്കച്ചൻ പ്ലാത്തറ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

.
google.com, pub-6975695749884510, DIRECT, f08c47fec0942fa0