വലവൂർ: നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ അമ്മമാരെപോലെ സ്നേഹിക്കുകയും, ആദ്യാക്ഷരങ്ങൾ പകർന്ന് നൽകുകയും ചെയ്യുന്ന അംഗനവാടി ജീവനക്കാർ നാടിന്റെ അഭിമാനമാണെന്ന് മാണി സി കാപ്പൻ എം എൽ എ അഭിപ്രായപ്പെട്ടു.
.അംഗൻവാടി ജീവനക്കാരുടെ കഷ്ടപാടിന് അനുസരിച്ചുള്ള വേതനം ഇപ്പോഴും ലഭിക്കുന്നില്ല എന്ന സാഹചര്യത്തിൽ ശമ്പള പരിഷ്‌ക്കരണത്തിനായി അടുത്ത നിയമസഭാ സമ്മേളനത്തിൽ ആവശ്യപ്പെടുമെന്നും MLA പറഞ്ഞു. അനുമോദന യോഗത്തിൽ ളാലം ബ്ലോക്ക് മെമ്പർ ഷീലാ ബാബു കുര്യത്ത് അധ്യക്ഷത വഹിച്ചു. UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ മുഖ്യപ്രസംഗം നടത്തി.
.കേരളാ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട്, കരൂർ മണ്ഡലം പ്രസിഡന്റ് ജോസ് കുഴികുളം, കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡന്റ് സന്തോഷ് കുര്യത്ത്,
അംഗൻവാടി സൂപ്പർവൈസർ പ്രവീണ, രാമചന്ദ്രൻ നായർ ശ്രീരാഗം, കൃഷ്ണൻ ബി, ദാസ് കോലത്ത്, ജോർജുകുട്ടി ചെമ്പോട്ടിക്കൽ, ജോയി മണ്ണഞ്ചേരിൽ, മൈക്കിൾ കാവുകാട്ട്, ജോഷി വട്ടക്കുന്നേൽ, ജോസ് വേരനാനി, ആലി അഗസ്റ്റിൻ, ശൈലജാ ഗോപാൽ, മിനിമോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.


