തീക്കോയി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത് 40-ലധികം അനധികൃത റിസോര്‍ട്ടുകളെന്ന് AIYF

തീക്കോയി ഗ്രാമപഞ്ചായത്തില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത ഹോംസ്റ്റേകള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് AIYF തീക്കോയി മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്തിന്റെയും  മറ്റ്  അധികാര സ്ഥാപനങ്ങളുടെയും ലൈസന്‍സോ അനുമതിയോ ഇല്ലാതെയാണ് തീക്കോയി പഞ്ചായത്തിലെ ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നത്.  ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഹോംസ്റ്റേകള്‍ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.


.അറുപത്തില്‍ കൂടുതല്‍ റിസോര്‍ട്ടുകള്‍ ഉള്ള തീക്കോയി പഞ്ചായത്തില്‍ പതിനാറു റിസോര്‍ട്ടുകള്‍ക്ക് മാത്രമാണ് ലൈസന്‍സ് നിലവിലുള്ളത് ബാക്കിയുള്ള റിസോര്‍ട്ടുകള്‍ അനധികൃതമായാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് പഞ്ചായത്തില്‍ നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. 

.പഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാതെ  നിക്ഷിപ്ത  താല്‍പര്യങ്ങള്‍ക്കുവേണ്ടി ഒഴിഞ്ഞു മാറി കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു


google.com, pub-6975695749884510, DIRECT, f08c47fec0942fa0