കടുത്തുരുത്തി ബൈപാസ് റോഡ് യാഥാര്‍ഥ്യമാകുന്നു. സമര്‍പ്പണം ശനിയാഴ്ച



കടുത്തുരുത്തിയുടെ വികസനരംഗത്ത് ഏറെ പ്രാധാന്യമുള്ള  ബൈപാസ് റോഡ്  യാഥാര്‍ഥ്യമാകുന്നു. ബൈപാസ് റോഡിന്റെ സമര്‍പ്പണം  ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുഖ്യമന്ത്രി  വി. ഡി സതീശന്‍ നിര്‍വ്വഹിക്കും. കടുത്തുരുത്തി ഗൗരി ശങ്കരം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ജലവിഭവ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ.മോന്‍സ് ജോസഫ് അധ്യക്ഷത വഹിക്കുo .സമ്മേളനം  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ് MP മുഖ്യപ്രഭാഷണം നിര്‍വഹിക്കും. 


.35 കോടി രൂപ ചെലവിലാണ് ഒന്നര കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ബൈപ്പാസ് റോഡ് ബിഎംബിസി നിലവാരത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത് മോന്‍സ് ജോസഫ് . പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് തുടക്കം കുറിച്ച പദ്ധതിയാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. നീണ്ട കാത്തിരിപ്പി നൊടുവിലാണ് കടുത്തുരുത്തിയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം ആകുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിക്കുന്നത്





----------------------------------------------------------------------------------------------------------------




google.com, pub-6975695749884510, DIRECT, f08c47fec0942fa0