പെരിങ്ങുളം സെന്റ് അഗസ്റ്റിൻസിൽ 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ സൈക്കിൾ റാലി



പെരിങ്ങുളം: ലഹരിക്കെതിരെ ശക്തമായ സന്ദേശം നൽകി പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'ഓപ്പറേഷൻ തൂഫാൻ' ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു. സ്‌കൂൾ അങ്കണത്തിൽ നിന്നാരംഭിച്ച റാലിയുടെ ഫ്ലാഗ് ഓഫ് കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിന്ദു സെബാസ്റ്റ്യൻ നിർവഹിച്ചു. ലഹരി ഉപയോഗം ഒരു തലമുറയെ തന്നെ നശിപ്പിക്കുമെന്നും അതിനെതിരെ വിദ്യാർത്ഥികൾ തന്നെ മുൻകൈയെടുക്കണമെന്നും അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.



സ്കൂൾ അസംബ്ലിയിൽ ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് ജോസഫ് മുഖ്യ സന്ദേശം നൽകി. ലഹരി മരുന്നുകളുടെ കെണികളെക്കുറിച്ചും നിയമപരമായ നടപടികളെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. "ലഹരിയോട് NO പറയൂ , ജീവിതത്തോട് പറയൂ Yes" എന്ന സന്ദേശമാണ് റാലിയിലൂടെ മുന്നോട്ടുവെച്ചത്.


ചടങ്ങിൽ സ്‌കൂൾ ഹെഡ്മാസ്റ്റർ  ജോസൂട്ടി ജേക്കബ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് മാനേജർ റവ. ഫാ. മാത്യു അമ്മോട്ടുകുന്നേൽ ആശംസകൾ നേർന്നു. അധ്യാപകർ, PTA ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.

ലഹരി മുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ അണിനിരത്തുകയാണ് 'ഓപ്പറേഷൻ തൂഫാന്റെ' ലക്ഷ്യമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞു.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0