ഡി.വൈ.എഫ്.ഐ. കോട്ടയം ജില്ലാ സമ്മേളനം ജൂലൈ 8 മുതൽ 11 വരെ പാലായിൽ നടക്കുമെന്ന് സംഘാടക സമിതിയംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂലായ് 8 ന് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള പതാക കൊടിമര ജാഥകൾ അരുണാപുരം മരിയൻ ജംഗ്ഷനിൽ സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങും തുടർന്ന് പതാക ഉയർത്തലും നടക്കും. ജൂലായ് 9 ന്
പാലാ മുനിസിപ്പൽ ടൗൺ ഹാളിലെ സഖാവ് പുഷ്പൻ നഗറിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി B സുരേഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു സംഘടനാ റിപ്പോർട്ടം അവതരിപ്പിക്കും
ജൂലൈ 11-ന് വൈകിട്ട് 4 മണിക്ക് യുവജന റാലി നടക്കും. KSRTC ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി കൊട്ടാരമറ്റത്ത് സമാപിക്കും തുടർന്ന് കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെ എ.വി. റസൽ നഗറിൽ നടക്കുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് ഉദ്ഘാടനം ചെയ്യും.
ജൂലൈ 9-ന് വൈകിട്ട് സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജൂലൈ 10-ന് പൊതുചർച്ച, പ്രമേയാവതരണം, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.
ജൂലൈ 11-ലെ പൊതുസമ്മേളനത്തിൽ ടി.ആർ. രഘുനാഥൻ, കെ. അനിൽകുമാർ, ജെയ്ക്ക് സി. തോമസ്, ലാലിച്ചൻ ജോർജ്, സജേഷ് ശശി, അഡ്വ. വിഷ്ണു എൻ.ആർ. എന്നിവർ സംസാരിക്കും. രാത്രി കോഴിക്കോട് ഫ്ലോട്ടിങ് തിയേറ്റർ അവതരിപ്പിക്കുന്ന നാടകവും അരങ്ങേറും.
വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ലാലിച്ചൻ ജോർജ്, സി.പി.എം. ഏരിയ സെക്രട്ടറി സജേഷ് ശശി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി ബി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



