പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ഈ വർഷത്തെ 'മെരിറ്റ് ഡേ' ആഘോഷങ്ങൾ ഇന്ന് (2026 ജൂലൈ 7) നടക്കും. ഉച്ചകഴിഞ്ഞ് 2:00 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. മേഖലയിലെ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനും എൻഡോവ്മെന്റുകൾ വിതരണം ചെയ്യുന്നതിനുമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
അഡ്വ. സെബാസ്റ്റ്യൻ എം. ജെ. M.L.A. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ മികച്ച വിജയം നേടിയവർക്കുള്ള ഉപഹാര സമർപ്പണവും എൻഡോവ്മെന്റ് വിതരണവും അദ്ദേഹം നിർവ്വഹിക്കുന്നതാണ്. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അനിൽകുമാർ മഞ്ഞപ്ലാക്കൽ സ്വാഗതപ്രസംഗം നടത്തും.
ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക നേതാക്കളും ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേരും.
ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ (ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്)
ശ്രീമതി ആർ. ശ്രീകല (ജില്ലാ പഞ്ചായത്ത് അംഗം) ശ്രീ. ജോയി സ്കറിയ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്) ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ. ക്ലിന്റ് അരീപ്ലാക്കൽ, ശ്രീമതി ബീന മധുമോഹൻ, ശ്രീ. റോജി തോമസ്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശ്രീമതി ആനിയമ്മ സണ്ണി (വികസനകാര്യം), ശ്രീമതി സജി സിബി (ആരോഗ്യ വിദ്യാഭ്യാസം), ശ്രീമതി ടെസി ബിജു (ക്ഷേമകാര്യം) എന്നിവരും വിവിധ വാർഡ് മെമ്പർമാരും വിദ്യാഭ്യാസ മേഖലയെ പ്രതിനിധീകരിച്ച് റവ. ഫാ. സേവ്യർ കിഴക്കേമുറിയിൻ (സ്കൂൾ മാനേജർ, സെന്റ് ആന്റണീസ് എച്ച്. എസ്. എസ്.), ശ്രീ. വിൽസൺ ജോസഫ് (പ്രിൻസിപ്പാൾ, സെന്റ് ആന്റണീസ് എച്ച്. എസ്. എസ്.), സിസ്റ്റർ സൂസി മൈക്കിൾ (എച്ച്. എം., സെന്റ് ആന്റണീസ് എച്ച്. എസ്. എസ്.) തുടങ്ങിയവരും ചടങ്ങിൽ സംസാരിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. ടിജി തോമസ് നന്ദി അറിയിക്കും
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



