മാണി സി കാപ്പൻ എം എൽ എ യ്ക് നിവേദനം നൽകി.



സംയുക്ത കായികാധ്യാപക സംഘടനയുടെ നേതൃത്വത്തിൽ   മാണി സി കാപ്പൻ എം എൽ എ യ്ക്   നിവേദനം നൽകി.  കായിക മേഖലയും കായികാധ്യാപകരും  നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുക, കായിക അധ്യാപക സംരക്ഷണ ഉത്തരവ്  പുനസ്ഥാപിക്കുക
തുല്യ ജോലിക്ക് തുല്യവേതനം ഉറപ്പാക്കുക, തസ്തിക യോഗ്യത കാലോചിതമായി പരിഷ്കരിക്കുക ആരോഗ്യ കായിക വിദ്യാഭ്യാസം നിർബന്ധ പാഠ്യവിഷയം ആക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.



ദീർഘകാലമായി കായികാധ്യാപകർ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കേരളത്തിലെ 140 MLA മാർക്കും സംയുക്ത കായിക അധ്യാപക സംഘടന നിവേദനം നൽകുന്നുണ്ട്. സാൻ്റി  കുര്യൻ , ടെന്നിസൺ പി ജോസ് , ജോസഫ് ജോർജ്, ജയിംസ് ജോർജ്, ബിൻസി തോമസ് , മേരി പോൾ
തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് MLAയ്ക്  നിവേദനം നൽകിയത്


.





google.com, pub-6975695749884510, DIRECT, f08c47fec0942fa0