മുട്ടുവേദനയ്ക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് പ്രത്യേക 'മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ ക്യാമ്പ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സംഘടിപ്പിക്കുന്നു. ജൂലൈ 9, 10, 11 എന്നീ തീയതികളിലാണ് ക്യാമ്പ് നടക്കുക.
മുട്ടുവേദന കാരണം ദൈനംദിന ജീവിത ശൈലികൾ പ്രയാസകരമായവർക്കായി സംഘടിപ്പിക്കുന്ന ഈ ക്യാമ്പിൽ രജിസ്ട്രേഷനും വിദഗ്ധ ഡോക്ടർമാരുടെ കൺസൾട്ടേഷനും തികച്ചും സൗജന്യമാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് എക്സ്-റേ പരിശോധനയ്ക്ക് 50 ശതമാനവും, ലാബ്/എം.ആർ.ഐ സേവനങ്ങൾക്ക് 20 ശതമാനവും ഇളവ് ലഭിക്കും.
ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 99,999 രൂപയും ഇംപ്ലാന്റ് നിരക്കും ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജിലാണ് മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയഒരുക്കിയിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9188916859 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



