കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ 'മെരിറ്റ് ഡേ' ആഘോഷവും 'തൂഫാൻ' പദ്ധതി ഉദ്ഘാടനവും പ്രൗഢമായി നടന്നു

 

കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച മെരിറ്റ് ഡേ 2K26  ആഘോഷങ്ങൾ സമുചിതമായി കൊണ്ടാടി. പത്താം പിയൂസ് ഹാളിൽ നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ. റവ. ഫാ. ജോസഫ് മുളഞ്ഞനാൽ മുഖ്യപ്രഭാഷണം നടത്തി. കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജീന സിറിയക് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. കടപ്ലാമറ്റം കുവൈറ്റ് അസോസിയേഷൻ (KAK) പ്രസിഡന്റ് **ശ്രീ. സുനീഷ് മാനാമ്പുറം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ  സോജൻ ജേക്കബ് സ്വാഗതമാശംസിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. 



രൂപതാതല സന്മാർഗ്ഗ പഠന പരീക്ഷയിലെ സ്കോളർഷിപ്പ് സമ്മാനം ആര്യാമോൾ അനീഷും, രൂപതാതല ലൂമിനറി പരീക്ഷയിലെ സ്കോളർഷിപ്പ് സമ്മാനം ആഞ്ചലീനാ ബെന്നിയും ഏറ്റുവാങ്ങി. സോഷ്യൽ സയൻസ് സ്റ്റെപ് എക്സാം വിജയി പ്രിൻസ് ഷാജി, NMMS പരീക്ഷയിൽ മികച്ച വിജയം നേടിയ കല്യാണി അനിൽ, ആരാധ്യാ അനീഷ് എന്നിവരെയും ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. അവാർഡ് ജേതാക്കളെ പ്രതിനിധീകരിച്ച് കുമാരി അലീന തോമസ് മറുപടി പ്രസംഗം നടത്തി 2025-26 അധ്യയനവർഷത്തിലെ SSLC പരീക്ഷയിൽ മികച്ച വിജയം കൈവരിച്ചവർക്കുള്ള കുവൈറ്റ് അസോസിയേഷന്റെ പ്രത്യേക സമ്മാനവും ക്യാഷ് അവാർഡും ജില്ലാ പഞ്ചായത്ത് മെമ്പർ  ജോസ്മോൻ മുണ്ടക്കൽ വിതരണം ചെയ്തു. 


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0