PTA ജനറൽ ബോഡി യോഗവും രക്ഷാകർതൃ സെമിനാറും സംഘടിപ്പിച്ചു



 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ 2026–27 അധ്യയന വർഷത്തെ പി.ടി.എ ജനറൽ ബോഡി യോഗം സ്കൂൾ മാനേജർ റവ.ഫാ. ജോർജ് മടുക്കാവിലിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹാളിൽ നടന്നു. ഹെഡ്മാസ്റ്റർ ശ്രീ. ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു.



തുടർന്ന് മാതാപിതാക്കൾക്കായി സംഘടിപ്പിച്ച ബോധവത്കരണ സെമിനാർ ജനമൈത്രി പോലീസ് ഈരാറ്റുപേട്ട എ.എസ്.ഐ. ശ്രീ. പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. മാതാപിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള മികച്ച സഹകരണം, കുട്ടികളുടെ സമഗ്രവികസനം, സാമൂഹിക ഉത്തരവാദിത്തം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.


പി.ടി.എ പ്രസിഡന്റ് . ബിജു സി. കടപ്രയിൽ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ അക്കാദമികവും വ്യക്തിത്വപരവുമായ വളർച്ചയിൽ അധ്യാപകരും രക്ഷിതാക്കളും കൈകോർക്കേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ചൂണ്ടിക്കാട്ടി. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.
 ഡിനു ജോർജ് നന്ദി രേഖപ്പെടുത്തി.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0