പെരിങ്ങുളം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് സെന്റ് അഗസ്റ്റിൻസ് ഹൈസ്‌കൂളിൽ 'വിജയോത്സവം-2K26' സംഘടിപ്പിച്ചു. ലഹരി വിരുദ്ധ ദിനാചരണവും സ്‌കൂൾ വിമുക്തി ക്ലബ്ബിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.
2026 ജൂൺ 27 ശനിയാഴ്ച രാവിലെ 10.45-ന് സ്‌കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ.ജോസുകുട്ടി ജേക്കബ് യോഗത്തിന് സ്വാഗതം ആശംസിച്ചു . സ്‌കൂൾ മാനേജർ റവ. ഫാ. ജോർജ് മടുക്കാവിൽ അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ എം.ജെ. എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.
പാലാ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ. വിജയകുമാർ ജി. സ്‌കൂൾ വിമുക്തി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിമുക്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുകയാണ് ക്ലബ്ബിന്റെ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെ കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ വിവിധ പരിപാടികൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.
പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരങ്ങൾ MLA വിതരണം ചെയ്തു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഗോവയിൽ നടന്ന നാഷണൽ അത്‌ലറ്റിക് വെറ്ററൻസ് ചാമ്പ്യൻഷിപ്പ് ഗോൾഡ് മെഡൽ ജേതാവും നാടിൻ്റെ അഭിമാനവുമായ ശ്രീമതി .ലിസി തോമസ് കരോട്ടുചിറക്കലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനർവ മോഹൻ മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും വിദ്യാർത്ഥികളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും അവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



