ഭരണങ്ങാനം സെന്റ് മേരീസ് എച്ച്.എസ്.എസിൽ കെ.സി.എസ്.എൽ ഉദ്ഘാടനം



ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ അധ്യയന വർഷത്തെ കെ.സി.എസ്.എൽ യൂണിറ്റിന്റെ ഉദ്ഘാടനം സമുചിതമായി നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ബഹു. ബെന്നിച്ചൻ P I  സാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണങ്ങാനം അൽഫോൻസാ തീർത്ഥാടന കേന്ദ്രം ഡയറക്ടർ ബഹു. റവ. ഡോ. അഗസ്റ്റിൻ പാലക്കാപറമ്പിൽ ഉദ്ഘാടനം നിർവഹിക്കുകയും വിദ്യാർഥികൾക്ക് പ്രചോദനാത്മക സന്ദേശം നൽകുകയും ചെയ്തു.




സി. സ്മിത സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രീമതി മഞ്ജു ഡേവിസ് ആശംസകൾ നേർന്നു. ശ്രീമതി സിജി അബ്രഹാം നന്ദി രേഖപ്പെടുത്തി. ചടങ്ങിന്റെ ഭാഗമായി വിദ്യാർഥി പ്രതിനിധികൾ കെ.സി.എസ്.എൽ ആദർശങ്ങൾ ആലേഖനം ചെയ്ത പ്ലക്കാർഡുകൾ കൈയിലേന്തി അണിനിരക്കുകയും തിരിതെളിച്ച് കെ.സി.എസ്.എൽ ആന്തം ആലപിക്കുകയും ചെയ്തു.


കഴിഞ്ഞ അധ്യയന വർഷത്തിൽ കെ.സി.എസ്.എൽ പ്രവർത്തനങ്ങളിൽ മികച്ച മികവ് പുലർത്തിയ വിദ്യാർഥി ആദിത്യൻ പ്രദീപിനെ ചടങ്ങിൽ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. അധ്യാപകരും വിദ്യാർഥികളും സജീവമായി പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0