ലഹരിവിരുദ്ധ സന്ദേശവുമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ




കടനാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധം വളർത്തുന്നതിനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരിയില്ലാ യുവത്വം സുരക്ഷിത സമൂഹം എന്ന സന്ദേശമുയർത്തിയാണ് പരിപാടികൾ നടന്നത്.

വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ ഫ്ലാഷ് മോബ്, തെരുവുനാടകം, സൈക്കിൾ റാലി, ലഹരിവിരുദ്ധ പ്രതിജ്ഞ, പോസ്റ്റർ രചന, പ്രസംഗം, ചിത്രരചന, ഉപന്യാസ രചന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളും, ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുക എന്നതായിരുന്നു പരിപാടിയുടെയും ലക്ഷ്യം.



മേലുകാവ് എസ്.ഐ. രാജീവ് ലഹരിവിരുദ്ധ സന്ദേശം നൽകി. ലഹരി വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ബാധിക്കുന്ന സാമൂഹിക വിപത്താണെന്നും അതിനെ പ്രതിരോധിക്കാൻ യുവതലമുറ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സ്കൂൾ ഹെഡ്മാസ്റ്റർ അജി വി. ജെ. സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. 


വിദ്യാർത്ഥികൾ സമൂഹത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണത്തിന്റെ ശക്തമായ സന്ദേശവാഹകരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയിതു.

അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പി.ടി.എ. പ്രതിനിധികളുടെയും സാന്നിധ്യത്തിൽ നടന്ന പരിപാടികൾ ശ്രദ്ധേയമായി. ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് വിദ്യാർത്ഥികളിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താൻ ഇത്തരം പ്രവർത്തനങ്ങൾ സഹായകരമാണെന്ന് സംഘാടകർ അറിയിച്ചു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0