കേരളാ കോൺഗ്രസ് എം പാർട്ടിയുടെ  ടൗൺ മണ്ഡലം പ്രസിഡൻ്റ് ബിജു പാലുപ്പടവൻ്റെ ശുപർശയുടെ അടിസ്ഥാനത്തിലാണ് കേരളാ കോൺഗ്രസ് എം പാർട്ടി ചെയർമാൻ  ജോസ്.കെ.മാണി എം.പിയുടെ അനുമതിയോടെ ജില്ലാ പ്രസിഡൻ്റ്  എന്ന നിലയിൽ  4 മാസം  മുൻപ്  പാലാ നഗരസഭാ സെക്രട്ടറിക്ക് കത്ത് നൽകിയത്. എന്നാൽ നാളിതുവരെ നിയമിക്കാത്തതിനാൽ കഴിഞ്ഞ ദിവസം വീണ്ടും കത്ത് നൽകിയിരുന്നു. 



കേരളാ കോൺഗ്രസ് എം അംഗീകൃത രാഷ്ട്രിയ പാർട്ടിയായതിനാലും കൗൺസിലിൽ 10 അംഗങ്ങൾ ഉള്ളതിനാലും നിയമപരമായി അംഗമാകാൻ കേരളാ കോൺഗ്രസ് എം ന് അർഹതയുണ്ടന്ന് അദ്ദേഹം പറഞ്ഞു. വസ്തുത ഇതായിരിക്കെ അനെക്യം ഉണ്ടന്ന് വരുത്തി തീർക്കാൻ ആരും ശ്രമിക്കണ്ടായെന്നും ബിജു പാലുപ്പടവൻ മറ്റാരുടെയും പേര് നിർദ്ദേശിച്ചിട്ടില്ലന്നും പ്രൊഫസർ ലോപ്പസ് മാത്യു പറഞ്ഞു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ