മാസപ്പടി കേസില്‍ വീണ ടിയ്ക്ക് വീണ്ടും ഇ.ഡി സമന്‍സ് അയച്ചു. 14 ദിവസത്തേയ്ക്ക് സാവകാശം തേടിയ വീണയ്ക്ക് മറുപടിയായാണ് ബുധനാഴ്ച ഹാജരാകണമെന്ന് നോട്ടീസ് നല്കിയത്. കൊച്ചി ഓഫീസിലാണ് ഹാജരാകേണ്ടത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഹാജരാകുന്നതില്‍ നിന്നും വീണ സാവകാശം തേടിയിരുന്നു. സമന്‍സ് അയച്ചാല്‍ നേരിട്ട് ഹാജരാകണമെന്നാണ് ചട്ടം. അഭിഭാഷകന്‍ മുഖേന രേഖകള്‍ ഹാജരാക്കാമെന്നുള്ള നിര്‍ദേശം ഇഡി തള്ളിയിരുന്നു.
ഇപ്പോള്‍തന്നെ കേസ് വൈകിയതിനാല്‍ ഇനി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നാണ് ഇഡിയുടെ നിലപാട്. രണ്ടാഴ്ച സമയം തേടിയത് സുപ്രീംകോടതിയെ സമീപിക്കാനായിരുന്നു എന്നും ഊഹാപോഹങ്ങളുണ്ട്. വീണയുടെ അടുത്ത നീക്കം എന്താണെന്ന ആകാംഷയും ഉയരുന്നുണ്ട്. കോടതിയിലേയ്ക്ക് പോകുമോ എന്നും സംശയം ഉയരുന്നുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



