കോട്ടയം - ന്യുനപക്ഷങ്ങളെ ലക്ഷ്യമിട്ട് വിദേശ സംഭാവന നിയന്ത്രണ ചട്ട ഭേദഗതി ബിൽ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്ന് ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ (CCF ) പ്രധാനമന്ത്രിയോടും , കേന്ദ്ര ധനകാര്യമന്ത്രിയോടും നിവേദനത്തിൽ കൂടി ആവശ്യപെട്ടു. രാജ്യത്ത് മാതൃകപരമായി പ്രവർത്തനം നടത്തുന്ന ക്രിസ്ത്യൻ സ്വാപനങ്ങളും , സന്നദ്ധ സംഘടനകളും ലക്ഷ്യമിട്ടാണ് ഇപ്രകാരം വിദേശ സാമ്പത്തിക സഹായബിൽ ഭേദഗതി കൊണ്ടുവരുന്നത്. കഴിഞ്ഞകാലങ്ങളിൽ ഇന്ത്യയിലെ ന്യുനപക്ഷങ്ങൾ വിദ്യാഭ്യാസമേഖലയിലും, ആരോഗ്യമേഖലയിലും, ആതുരാസേവനമേഖലയിലും നടത്തിയ സേവനങ്ങളെ ചെറുതായി കാണരുത്.
.
പ്രസിഡന്റ് അഡ്വ. റോയി വാരികാട്ടിന്റെ അദ്ധ്യഷതയിൽ ജോഷ്വാ മാത്യു , ഡോ. റോബിൻ പി. മാത്യു , റെജി മാത്യു , ടി. ഒ. എബ്രഹാം, രാജു കെ. തോമസ് , ടിജി കെ. തോമസ് , ജോസഫ് ജെ. കല്ലറക്കൽ, അഡ്വ. മനോജ് തെക്കേടം , സി. എ. ജോയി, ബെന്നി കോട്ടപ്പുറം, അഡ്വ. ജോൺസൺ മാത്യു, നൈനാൻ കെ. പുന്നവേലി, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



