പാതാമ്പുഴ AFC ആർട്സ് & സ്പോർട്സ് ക്ലബും കോട്ടയം അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 05 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.00 മണി വരെ പാമ്പുഴയിലുള്ള എ.എഫ്.സി. ക്ലബ് ഹാളിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പിന്റെ പ്രധാന സവിശേഷതകൾ:
പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെയും വിദഗ്ദ്ധ ഡോക്ടർമാരുടെയും സേവനം ലഭ്യമായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഹോസ്പിറ്റലിൽ വെച്ച് നടത്തുന്ന IOP (കണ്ണിന്റെ പ്രഷർ), DUCT (കണ്ണുനീരിന്റെ അളവ്) എന്നിവ സൗജന്യമായി ചെയ്തു കൊടുക്കും.
തിമിരശസ്ത്രക്രിയ മിതമായ നിരക്കിൽ ചെയ്തു നൽകുന്നതാണ്.
തുടർചികിത്സ ആവശ്യമുള്ളവർക്ക് 30 ദിവസം വരെ സൗജന്യ രജിസ്ട്രേഷൻ ലഭിക്കും.
.MEDISEP, ഇൻഷുറൻസ് കമ്പനികളുടെ ക്യാഷ്‌ലെസ്സ് & റീഇംബേഴ്സ്മെന്റ് സൗകര്യം ലഭ്യമാണ്.
കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാണ്. ആവശ്യമുള്ളവർക്ക് അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
98470 68027, 79023 82021 (AFC ക്ലബ് ഭാരവാഹികൾ)
62380 41175 (PRO, അഹല്യ ഹോസ്പിറ്റൽ)
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ



