പൈക ഇടവക ശതോത്തര രജത ജൂബിലി സമാപനം



1901 ൽ സ്ഥാപിതമായ പൈക സെന്റ് ജോസഫ് ദേവാലയത്തിൻ്റെ രജത ജൂബിലി സമാപന സമ്മേളനം മെയ് 23 ആം തീയതി ശനിയാഴ്‌ച നടക്കും. ഉച്ചകഴിഞ്ഞ് 2.30ന് ഇടവകയിലെ വൈദികരുടെയും സന്യസ്ഥരുടെയും സംഗമവും തുടർന്ന് നാലുമണിക്ക് ഇടവക വൈദികർ ഒരുമിച്ച് ചേർന്ന് അർപ്പിക്കുന്ന സമൂഹബലിയും, 5:15ന് പുതുതായി പണികഴിപ്പിച്ച പൈക ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ കെട്ടിടത്തിന്റെ വെഞ്ചിരിപ്പും, തുടർന്ന് ശതോത്തര രജത ജൂബിലി സമാപന സമ്മേളനവും നടക്കും. ഇടവകാംഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കും. 


പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് സ്‌കൂൾ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിക്കും. ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനവും രൂപതാ അധ്യക്ഷൻ നിർവഹിക്കും. പാലാ രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ, ഫ്രാൻസിസ് ജോർജ് MP., മാണി സി കാപ്പൻ MLA. . ജോസ് കെ മാണി MP, കൊഴുവനാൽ ഫൊറോനാ വികാരി റെവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്ന് സംസാരിക്കുന്നു.



പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റെവ. ഫാ ജോർജ് പുല്ലുകലായിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പെണ്ണമ്മ ജോസഫ്, മീനച്ചിൽ പഞ്ചായത്ത് പ്രസിഡൻ്റ്. സുബി സുരേഷ്, വാർഡ് മെമ്പർ ജിജി ജോമോൻ, ഇടവക വികാരി മാത്യു വാഴക്കപ്പാറ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ അസിസ്റ്റൻറ് വികാരി ഫാ മാത്യു തെരുവൻകുന്നേൽ, ടോമി കളപ്പുരക്കൽ, തോമാച്ചൻ പാലകൂടിയിൽ, സാബു മുട്ടത്തു കുന്നേൽ, സണ്ണി പാലക്കൽ എന്നിവർ സംബന്ധിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0