നാഷണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ സ്ഥാപിതമായി.



ബെംഗളൂരു: ഭാരതത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യത്തിലും സഹകരണത്തിലും പുതിയ ചരിത്രം കുറിച്ചുകൊണ്ട് 'നാഷണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ' ഔദ്യോഗികമായി നിലവിൽ വന്നു. ബെംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിൽ നടന്ന നാലാമത് ദേശീയ എക്യുമെനിക്കൽ ഫെലോഷിപ്പിലാണ് ഈ നിർണ്ണായക പ്രഖ്യാപനം ഉണ്ടായത്. 


കത്തോലിക്കാ, പ്രൊട്ടസ്റ്റന്റ്, ഓർത്തഡോക്സ്, ഇവാഞ്ചലിക്കൽ വിഭാഗങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ സംയുക്ത വേദി, ഇന്ത്യൻ ക്രൈസ്തവ സമൂഹത്തിന്റെ അവകാശ സംരക്ഷണത്തിനും ഐക്യദാർഢ്യത്തിനും പുതിയ ദിശാബോധം നൽകും. സിബിസിഐ അധ്യക്ഷൻ കർദ്ദിനാൾ ആന്റണി പൂള പങ്കെടുത്ത യോഗം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകിയത് പാലാ രൂപതാധ്യക്ഷനും സിബിസിഐ യുടെ ഡയലോഗ് ആൻഡ് എക്യുമെനിസം ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട് ആണ്.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0