മരുന്നുകളും സിറിഞ്ചുകളുമായി യുവാവിനെ കസ്റ്റഡിയിലെടുത്തു



ലഹരിക്കായി അനധികൃതമായി കൈവശം വയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തുവന്ന മരുന്നുകളും സിറിഞ്ചുകളുമായി യുവാവിനെ പാലാ എക്സൈസ് കസ്റ്റഡിയിലെടുത്തു. പാലാ തെക്കുംമുറി ഭാഗത്ത് വെച്ച് 20 ബോട്ടിൽ മെഫർമെൻ്റെൻ  സൾഫേറ്റ് മരുന്നും സിറിഞ്ചുകളുമായി തെക്കുംമുറി മഴുവൻ ചേരിൽ ധനേഷ് തങ്കച്ചനെയാണ് (24) എക്സൈസ് പിടികൂടിയത്. 


കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. ഇയാൾ ഈ മരുന്നുകൾ ലഹരിക്കായി സ്വയം ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്തു വരികയായിരുന്നു. മരുന്ന് ഉപയോഗം സംബന്ധിച്ച് ഡ്രഗ്സ് കൺട്രോൾ വിഭാഗവും തുടർ പരിശോധനകൾ നടത്തും. 


എക്സൈസ് ഇൻസ്പെക്ടർ രാംപ്രസാദ് K R, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ ആർ, പ്രിവന്റി ഓഫീസർ രതീഷ് കുമാർ പി, സിവിൽ എക്സൈസ് ഓഫീസർമാരായ അച്ചു ജോസഫ്, ധനുരാജ് പി സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുജാത സി ബി, എക്സൈസ് ഡ്രൈവർ മുഹമ്മദ് ഹാരിസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0