'മോസ്‌കോ'യില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു



മൂന്നിലവ് പഞ്ചായത്തിലെ മോസ്‌കോ പ്രദേശത്ത് ശുദ്ധജലക്ഷാമമെന്ന് ആക്ഷേപമുയരുന്നു. വേല്‍ക്കാലം ആരംഭിക്കുമ്പോള്‍തന്നെ വെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ് പ്രദേശവാസികള്‍. എരുമാപ്ര വാര്‍ഡില്‍ പെട്ട ഒറ്റപ്പെട്ട പ്രദേശമായ ഇവിടെ ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന കുടിവെള്ള പദ്ധതികളും നിലവില്ല. 



പട്ടികവര്‍ഗക്കാരായ ആളുകള്‍ മാത്രമാണ് ഇവിടെ താമസിക്കുന്നത്. പൈപ്പ് കണക്ഷന്‍ ലഭ്യമല്ലാത്ത ഇവിടെ മഴക്കാലത്ത് തന്നെ ആളുകള്‍ ശേഖരിച്ച് വയ്ക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. ഉയര്‍ന്ന പ്രദേശമായ ഇവിടെ ആവശ്യമായ ശുദ്ധജല സ്രോതസ് ഇല്ലാത്തതും പദ്ധതികള്‍ ആരംഭിക്കാന്‍ തടസ്സമാകുന്നുണ്ട്. കയറ്റപ്രദേശമായതിനാല്‍ വാഹനത്തിലെത്തിക്കുന്ന വെള്ളം വഴിയില്‍ നഷ്ടമാകുന്ന അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു. 



അതേസമയം, കുടിവെള്ള പദ്ധതികള്‍ ആരംഭിക്കുന്നതിനാവശ്യമായ ജലസ്രോതസ് ഇല്ലാത്തതാണ് പ്രധാന തടസ്സമെന്ന് വാര്‍ഡ് മെംബര്‍ ചാര്‍ലി ഐസക് പറഞ്ഞു. ജലനിധി പദ്ധതി വരുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മുന്‍പുണ്ടായിരുന്ന പദ്ധതിയുടെ പൈപ്പ് ചിലര്‍ നശിപ്പിച്ചതും വെള്ളക്ഷാമത്തിന് കാരണമാണ്. പുതിയ ഭരണസമിതി ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ചാര്‍ലി ഐസക് പറഞ്ഞു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0