പൂഞ്ഞാർ രാജ കുടുംബം പുസ്തക പ്രകാശനം നടത്തി



പൂഞ്ഞാർ രാജകുടുംബ ചരിത്രം പ്രതിപാദന വിഷയമാക്കി ഡോ.ആർ.പി.രാജാ രചിച്ച പൂഞ്ഞാർ രാജ കുടംബം എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പൂഞ്ഞാർ കൊട്ടാരത്തിൽ വെച്ച് നടത്തി. ക്ഷത്രിയ ക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് ഡോ.ലളിതാംബിക പ്രകാശന കർമം നിർവ്വഹിച്ചു. കേരളാ മുസ് ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് പി.ഇ മുഹമ്മദ് സക്കീർ ഖാൻ പുസ്‌തകം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി.


എസ്. എം.വി.ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ അശോക വർമ്മ രാജാ അദ്ധ്യക്ഷത വഹിച്ചു. ഒൻപതു നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യമുള്ള പൂഞ്ഞാർ രാജകുടുംബവും ഈരാറ്റുപേട്ടയിലെ പുരാതന ഖാൻ കുടുംബവും തമ്മിലുള്ള പരസ്പര ബന്ധത്തിൻ്റെ  സ്മരണകളുമായി ഇരു കുടുംബാംഗങ്ങളും ഒത്ത് ചേർന്നത് ചരിത്ര മുഹൂർത്തമായെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു.



ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ അഡ്വ.വി.പി.നാസർ,തൃപ്പൂണിത്തുറ നഗരസഭാ വൈസ് ചെയർപേഴ്സൺ രാധികാ വർമ്മ,ഗോദവർമ്മ രാജാ,പ്രൊഫ.സുധാ വർമ്മ,അഡ്വ: ഉഷാ മേനോൻ, ഉഷാ വർമ്മാ, 
കെ. എം.ജാഫർ,അഡ്വ: എ.എസ്.സലിം,വി.പി.മജീദ്,അഡ്വ: പീർമുഹമ്മദ് ഖാൻ,അമീൻ പിട്ടയിൽ എന്നിവർ സന്നിഹിതരായി.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0