എൻ പി സി വേൾഡ് വൈഡ് ഇന്ത്യ ബോഡി ബിൽഡിംഗ് ആൻഡ് സൈക്യു ചാമ്പ്യൻഷിപ്പ്



പാലാ ഇൻറർനാഷണൽ ജിം ആൻഡ് ഫിറ്റ്നസ് അക്കാദമി ആദിത്യമരുളുന്ന എൻ  പി സി വേൾഡ് വൈഡ് ഇന്ത്യ ബോഡി ബിൽഡിംഗ് ആൻഡ് സൈക്യു ചാമ്പ്യൻഷിപ്പ് 25, 26 തീയതികളിൽ  പാലാ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും. 26ന് ഉച്ചയ്ക്ക് 12:00 ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബോഡി ബിൽഡിംഗ് മത്സരമായ മിസ്റ്റർ ഒളിമ്പ്യയിലേക്ക് ഇന്ത്യൻ ബോഡി ബിൽഡർമാർക്ക് പ്രവേശനം നേടുവാൻ വഴിയൊരുക്കുന്ന ആദ്യപടിയാണ് ഈ ചാമ്പ്യൻഷിപ്പ് .



 ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് എൻപിസി മിസ്റ്റർ ഇന്ത്യ,ഷീരു ക്ലാസിക് തുടങ്ങിയ മത്സരങ്ങൾ പങ്കെടുക്കാൻ അവസരമുണ്ട് ഇതിൽ വിജയിക്കുന്നവർക്ക് ആയിരിക്കും മിസ്റ്റർ ഒളിമ്പ്യായിൽ മത്സരിക്കാൻ അവസരം ലഭിക്കുക.പുരുഷ വിഭാഗത്തിൽ ബോഡി ബിൽഡിംഗ് സീനിയർ ജൂനിയർ,സൈക്കോ സീനിയർ,ക്ലാസിക് സൈക്കോ മാസ്റ്റേഴ്സ് ബോഡി ബിൽഡിംഗ് എന്നീയിനങ്ങളിലും. വനിതാ വിഭാഗത്തിൽ ബിക്കിനി ബോഡി ബിൽഡിംഗ്,വെൽനസ് സൈക്യു എന്നീ ഇനങ്ങളുടെ ആയിരിക്കും മത്സരം.


മത്സരാർത്ഥികളുടെ ഉയരവും തൂക്കവും അടിസ്ഥാനമാക്കി വിവിധ ക്ലാസുകൾ ആക്കി തിരിച്ച് ഒരോ വിഭാഗത്തിലും വിജയികളെ ആധാരമാക്കി ചാമ്പ്യൻസ് ഓഫ് ചാമ്പ്യൻസ് തിരഞ്ഞെടുക്കും.ഓരോ ക്ലാസിലും ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ട്രോഫികളും  മേഡലുകളും സർട്ടിഫിക്കറ്റുകളും നൽകും.പത്രസമ്മേളനത്തിൽ ബേബി പ്ലാക്കൂട്ടം രഞ്ജിത്ത് ജി മീനാ ഭവൻ ,റോബിൻ ജോസ് ജെയ്സി ആൻ്റു, കെ മനുരാജ് തുടങ്ങിയവർ പങ്കെടുത്തു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0