തലപ്പലം പഞ്ചായത്ത് നാലാം വാർഡിൽ മാലിന്യ മുക്തം നവ കേരള ക്യാമ്പയിൻ ഭാഗമായി ശുചീകരണങ്ങൾ നടത്തിയും ചെടികൾ നട്ടും ഗാന്ധി ജയന്തി സമുചിത മായി ആഘോഷിച്ചു. വാർഡ് മെമ്പർ  ജോമി ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. 




കുളത്തൂക്കടവ് K V V E S. യൂണിറ്റ് പ്രസിഡന്റ് ജോൺസൺ പാറയ്ക്കൽ ആശംസകൾ നേർന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മജിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച പരിപാടിയിൽ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് സഹോദരിമാർ, ആശാ വർക്കേഴ്സ്, ഹരിത കർമ സേനാംഗങ്ങൾ എന്നിവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു.



.



.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ