ഹിറ്റാച്ചി പ്രവർത്തിപ്പിച്ച വീട്ടുടമസ്ഥൻ മരിച്ചു



ഡ്രൈവർ മാറിയ സമയത്ത് ഹിറ്റാച്ചി പ്രവർത്തിപ്പിച്ച വീട്ടുടമസ്ഥൻ മരിച്ചു.  പാലാ പയപ്പാർ കണ്ടത്തിൽ രാജു ജോസഫിനാണ് ദാരുണാന്ത്യം ഉണ്ടായത്. രാജുവിന്റെ വീട് പണിക്കായാണ് ഇന്ന് രാവിലെ ഹിറ്റാച്ചി കൊണ്ടുവന്നത്. ഡ്രൈവർ വെള്ളം കുടിക്കാനിറങ്ങിയപ്പോൾ രാജു ഹിറ്റാച്ചിയിൽ കയറി സ്റ്റാർട്ട് ചെയ്യുകയായിരുന്നു.


 മണ്ണിൽ ചെരിഞ്ഞ ഹിറ്റാച്ചി നിയന്ത്രണം വിട്ട് തൊട്ടടുത്ത റബ്ബർ മരത്തിലിടിച്ചു. ഒപ്പം ഹിറ്റാച്ചി ഓടിച്ചിരുന്ന രാജുവിന്റെ തലയും മരത്തിലിടിച്ചു. തൽക്ഷണം മരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലാ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു








 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0