റെഡ്ക്രോസ് ഉദ്ഘാടനം പാലായിൽ



ത്യാഗസന്നദ്ധതയുടെയും നിസ്വാർത്ഥസേവനത്തിന്റെയും മഹത്തായ പ്രതി കമായി മാറിയ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ മീനച്ചിൽ ബ്രാഞ്ചിന്റെ ഉദ്ഘാടനം  ജൂൺ മാസം 29-ാം തീയതി ശനിയാഴ്ച‌ പാലാ കാരുണ്യാ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ വെച്ച് നടത്തപ്പെടുന്നു. പകർച്ചവ്യാധികൾ, പ്രകൃതിദുരന്തങ്ങൾ, യുദ്ധങ്ങൾ തുടങ്ങി അടിയന്തിര സാഹചര്യങ്ങളിൽ കാരുണ്യവും. സഹാനുഭൂതിയും നിറഞ്ഞ സേവന പ്രവർത്തനങ്ങളിലൂടെ യാതൊരു വിവേചനവുമില്ലാതെ ആളുകളെ സഹായി ക്കുവാൻ 1863-ൽ ഹെൻ്ററി ഡ്യൂനൻ്റ് സ്ഥാപിച്ച അന്താരാഷ്ട്ര സംഘടനയാണ് റെഡ്‌ക്രോസ്. 




ജേക്കബ്ബ് സേവ്യർ കയ്യാലക്കകത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗ ത്തിൽ കുട്ടിച്ചൻ കീപ്പുറം സ്വാഗതം ആശംസിക്കുന്നതും, മാണി സി. കാപ്പൻ എം.എൽ.എ. റെഡ്‌ക്രോസ് മീനച്ചിൽ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതുമാണ്. മുഖ്യപ്രഭാഷണം ഡോ. സിറിയക് തോമസ് (മുൻ എം. ജി. യൂണി. വൈസ് ചാൻസിലർ) നടത്തുന്നതും മോൺ. ഡോ. ഫാ. ജോസഫ് മലേപ്പറമ്പിൽ (വികാർ ജനറാൾ, പാല രൂപത) അനുഗ്രഹപ്രഭാഷണവും, കുടും ബങ്ങൾക്കുള്ള ആവശ്യകിറ്റ് വിതരണം മുനി ചെയർമാൻ ഷാജു തുരു ത്തൻ നിർവ്വഹിക്കുന്നതുമാണ്.




യോഗത്തിൽ വെച്ച് കാരുണ്യപ്രവർത്തകനായ  പി.എം. വർഗീസ് പാലാത്തിനെ ആദരിക്കുന്നതുമാണ്. സുമേഷ് (റെഡ്‌ക്രോസ് കോട്ടയം),  സന്തോഷ് മരിയസദനം,  ,കുര്യൻ ജോസഫ് പൂവത്തുങ്കൽ, ശ്രീ. സി.സി. മൈക്കിൾ (റിട്ട. ഡയറക്‌ടർ, പാന)  സെബാസ്റ്റ്യൻ ജോസഫ് പുരയിടം തുടങ്ങിയവർ ആശംസകൾ നേരു ന്നതും  തങ്കച്ചൻ കാപ്പിൽ കൃതജ്ഞതയും അർപ്പിക്കുന്നതുമാണ്. പത്രസമ്മേളനത്തിൽ ജേക്കബ്ബ് സേവ്യർ കയ്യാലക്കകം,   കുട്ടി ച്ചൻ കീപ്പുറം, തങ്കച്ചൻ കാപ്പിൽ,  ജോസ് ചന്ദ്രത്തിൽ തുടങ്ങിയവർ പങ്കെടുത്തു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0