നീലൂരില്‍ റബര്‍ പുകപുരയ്ക്ക് തീപിടിച്ചു.



കടനാട് നീലൂരിന് സമീപം റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് നാശനഷ്ടം. പ്ലാശനാല്‍ ജോഷിയുടെ റബര്‍ പുരയ്ക്കാണ് തീപിടിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഉണക്കാന്‍ സൂക്ഷിച്ച 1500 കിലോ റബര്‍ കത്തിനശിച്ചു. 



റബര്‍ഷീറ്റുകള്‍ ഉണങ്ങുന്നതിനായി പുകയ്ക്കാന്‍ തീ കൂട്ടിയിരുന്നു . ഇതില്‍ നിന്നും തീ പടര്‍ന്നതാകമെന്നാണ് നിഗമനം. വീട്ടിലേക്ക് തീ പടരാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പാലാ, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ ഫോഴ്‌സ് തീ അണച്ചു.






.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




google.com, pub-6975695749884510, DIRECT, f08c47fec0942fa0