സൗദിയിൽ പോലീസ് കസ്റ്റഡിയിൽ ഉള്ള ഡൊമിനിക് സൈമൺനെ ഉടൻ രക്ഷിക്കണം.NFRPS




സൗദിയിൽ   ഇന്ത്യൻ സ്‌കൂൾ   ചെയർമാൻ ആയിരിക്കെ ഡൊമിനിക് സൈമൺ  ഇന്ത്യൻ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കിയതിന് എതിരെയും, പാക്കിസ്ഥാനികൾക്ക് ബസ് സർവീസ് കരാർ നല്കിയതിനെയും, വ്യാജ ഡിഗ്രിക്കാരെ സംരക്ഷിക്കുന്നതിനെതിരെയും ഡൊമിനിക് സൈമൺ പ്രതികരിച്ചിരുന്നതിന്റെ പേരിൽ  വ്യാജ രേഖകൾ ചമച്ചു   കള്ള  കേസ് കൊടുത്ത്   27/12/2023 ൽ സൗദിയിൽ  പോലീസ് കസ്റ്റഡിയിൽ   ആയ  ഡൊമിനിക് സൈമൺനെ എത്രയും വേഗം രക്ഷിക്കാൻ വേണ്ട നടപടികൾ ഉണ്ടാകണം എന്ന്  NFRPS ദേശീയ പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി ആവശ്യപ്പെട്ടു.



ഈ  വിഷയത്തിൽ  കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ  ഡൊമിനിക് സൈമൺ ന്റെ  83 വയസ് പ്രായം ഉള്ള 'അമ്മ  ക്ലാരമ്മ സൈമൺ  വാലിയിൽ  WP(C) NO. 21845 OF 2023  ഒരു പരാതി കേരള  ഹൈകോടതിയിൽ  നൽകിയിരുന്നു.  അതനുസരിച്ച് ഇന്ത്യൻ എംബസിയിലെ ചുമതലപ്പെട്ട  ഉദ്യോഗസ്ഥർ   വേണ്ട നിയമ സഹായം എല്ലാ സഹായങ്ങളും   ചെയിതു കൊടുക്കാൻ നിർദേശിച്ച് കൊണ്ട്  പരാതികാരിയുടെ   റിട്ട്   ഹർജി അനുവദിച്ച്   ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ് അനുസരിച്ച്  കൊണ്ട്  ഇന്ത്യൻ എംബസിയെ ഡൊമിനിക് സൈമൺ   ബന്ധപ്പെട്ട സാഹചര്യത്തിലാണ്    ഡൊമിനിക് സൈമൺ 27/12/2023 ൽ സൗദിയിൽ  പോലീസ് കസ്റ്റഡിയിൽ  ആയത്. 

അതുകൊണ്ട് ഈ  വിഷയത്തിൽ ഭാരത  സർക്കാർ അടിയന്തര  ഇടപെടലുകൾ നടത്തി ഡൊമിനിക് സൈമൺനെ സൗദി പോലീസ് കസ്റ്റഡിയിൽ  നിന്ന് രക്ഷിക്കണം  എന്ന് നാഷണൽ ഫെഡറേഷൻ ഓഫ് റബ്ബർ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റീസ്  ദേ​​ശീ​​യ  പ്രസിഡന്റ്‌ ശ്രീ.ജോ​​ർ​​ജ് ജോ​​സ​​ഫ് വാ​​ത​​പ്പ​​ള്ളി  ആവശ്യപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




google.com, pub-6975695749884510, DIRECT, f08c47fec0942fa0