സംസ്ഥാന സമ്മേളനവും ശില്പശാലയും ജൂലൈ 2ന്



 റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബറ്റിസ് ഇന്‍ ഇന്ത്യ കേരള ഘടകം സംസ്ഥാന സമ്മേളനവും ശില്പശാലയും ജൂലൈ 2ന് ഐഎംഎ ഹാളില്‍ വച്ച് നടക്കുമെന്ന്  ആര്‍എസ്എസ് ഡിസ്ട്രിക് കോര്‍ഡിനേറ്റര്‍ ഡോക്ടര്‍ ഹരീഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആര്‍ എസ് എസ് ഡി ഐ കേരള ഘടകം സംസ്ഥാന സമ്മേളനം ഡോക്ടര്‍മാരുടെ തുടര്‍ വിദ്യാഭ്യാസ പരിപാടിയുടെ ശില്പശാല രാവിലെ 9 മുതല്‍ 4 മണി വരെ ഐ എം എ ഹാളില്‍ വച്ച് നടക്കും. 


ഉച്ചയ്ക്ക് 2. 30 മുതല്‍ പ്രമേഹരോഗ ജനസമ്പര്‍ക്ക ആശയവിനിമയ പരിപാടി , സൗജന്യ പ്രമേഹരോഗപരിശോധന എന്നിവ റോട്ടറി ക്ലബ് പാലായുടെ സഹകരണത്തോടെ  നടക്കും. പരിപാടിയുടെ ഉദ്ഘാടനം മൈക്കിള്‍ കിഴക്കേ പറമ്പില്‍ നിര്‍വഹിക്കും. പ്രമേഹരോഗ ബോധവല്‍ക്കരണ ജനസമ്പര്‍ക്ക ആശയവിനിമയെ ചര്‍ച്ചയില്‍ കേരളത്തിലെ പ്രമേഹ രോഗ വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0