പൂഞ്ഞാറില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് വിജയം


പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജനപക്ഷത്ത് നിന്നും വാര്‍ഡ് പിടിച്ചെടുത്ത് സിപിഎം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന്‍ 12 വോട്ടുകള്‍ക്ക് വിജയിച്ചു. 



ബിജെപി പിന്തുണയോടെ മല്‍സരിച്ച ജനപക്ഷം മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെട്ടു.  15 വർഷമായി പിസി ജോർജിന്റെ സ്ഥാനാർഥികൾ വിജയിച്ചിരുന്ന വാർഡിലാണ് എൽഡി എഫ് അട്ടിമറി വിജയം നേടിയത്




.1002 വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ 755 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു അശോകന്‍ 264 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി 252 വോട്ടും നേടി. മൂന്നാം സ്ഥാനത്തെത്തിയ ജനപക്ഷാംഗത്തിന് ലഭിച്ചത് 239 വോട്ടുകള്‍. 




വിജയത്തോടെ പഞ്ചായത്തില്‍ സിപിഎമ്മിന് 7 അംഗങ്ങളായി. മല്‍സരഫലത്തെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ ടൗണില്‍ ആഹ്ലാദപ്രകടനം നടത്തി.   PLAY VIDEO

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0