ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്നു: ആന്റി നാര്‍ക്കോട്ടിക് മിഷന്‍




ലഹരിയാസക്തരും വന്യമൃഗങ്ങളും നാടുകീഴടക്കുന്ന കാഴ്ചയാണ് നാമിപ്പോള്‍ കാണുന്നതെന്നും ഇക്കൂട്ടരെല്ലാം നാടിന് ഗുരുതര  ഭീഷണിയുയര്‍ത്തുകയാണെന്നും ആന്റി നാര്‍ക്കോട്ടിക് മിഷന്‍ ദേശീയ പ്രസിഡന്റ് പ്രസാദ് കുരുവിള. ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പാലായില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രസാദ് കുരുവിള. നുഷ്യന്റെ ജനന നിയന്ത്രണത്തിന് നിയമങ്ങള്‍ രൂപീകരിക്കുകയും, നവീകരിക്കുകയും ചെയ്യുന്ന ഭരണ-നിയമ സംവിധാനങ്ങള്‍ക്ക് വന്യമൃഗങ്ങളുടെ ക്രമാതീതമായ വര്‍ദ്ധനവിനെയും അവയുടെ പരാക്രമത്തെയും തടയാനാവുന്നില്ല. 



. ലഹരിക്കെതിരെ ശബ്ദമുയര്‍ത്തുന്നുവെന്ന് തോന്നലുണ്ടാക്കുന്നവര്‍ക്ക് സര്‍ക്കാരായാലും സമുദായങ്ങളായാലും അവരുടെ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥതയില്ല. ലഹരിയാസക്തരുടെ ഈറ്റില്ലമാണ് കേരളമെന്ന് തെളിയിക്കുന്നതാണ് ടണ്‍കണക്കിന് ലഹരിവസ്തുക്കളുടെ കപ്പല്‍മാര്‍ഗ്ഗമുള്ള കടത്തും വിപണനവും.

പുകയിലയില്‍ നിന്നും എം.ഡി.എം.എയിലേയ്ക്കും മറ്റ് മാരക രാസലഹരികളിലേക്കുമുള്ള കുട്ടികളുടെയും, യുവാക്കളുടെയും ഒഴുക്കിനെതിരെ എക്‌സൈസ്-പോലീസ്-റവന്യു- ഫോറസ്റ്റ് സംവിധാനങ്ങള്‍ യോജിച്ച നിലപാടെടുത്തു പൊരുതണം. 

അഴിമതിക്കെതിരെയും, ലഹരിവസ്തുക്കള്‍ക്കെതിരെയും ഇന്‍ഡ്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ കോര്‍ണര്‍ മീറ്റിംഗുകള്‍, പ്രചരണ ജാഥകള്‍ ഉള്‍പ്പെടെ വ്യാപക പരിപാടികള്‍ സംഘടിപ്പിക്കും. 

ജോസ് ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിച്ചു. ആന്റണി മാത്യു, സെബി പറമുണ്ട, രാജു വലക്കമറ്റം, അബു മാത്യു, ജോയി മേനേച്ചേരി, സി.എസ്. സെബാസ്റ്റ്യന്‍, ലക്ഷ്മി രാമചന്ദ്രന്‍, ജോമോന്‍ ഓടയ്ക്കല്‍, രമേശന്‍ തലനാട്, ജോണ്‍സണ്‍ പാമ്പയ്ക്കല്‍, സന്തോഷ് പി.എം., ജോസ് കവിയില്‍, സാജു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0