നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു



ടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. എറണാകുളത്തെ അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെറിയ വയറു വേദനയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് കരള്‍ സംബന്ധമായ അസുഖമാണെന്നു തിരിച്ചറിഞ്ഞത്.  



.മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ജാനേ മന്‍, ജയ ജയ ജയ ഹേ, പ്രിയന്‍ ഓട്ടത്തിലാണ്, ജോ ആന്‍ഡ് ജോ, മിന്നല്‍ മുരളി തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 

കരള്‍ ദാനം ചെയ്യാന്‍ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ തയാറാണെങ്കിലും ചികിത്സയ്ക്കു ഭീമമായ തുക ആവശ്യമായി വന്നിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന നടനെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. അടിയന്തരമായി കരള്‍ മാറ്റിവയ്ക്കലാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നു സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


google.com, pub-6975695749884510, DIRECT, f08c47fec0942fa0