മൂന്നിലവ് സഹകരണ ബാങ്കില്‍  വായ്പ്പ തട്ടിപ്പിന് ഇരയായി ജപ്തി നടപടികള്‍ നേരിടുന്ന ഓഹരി ഉടമകള്‍ മൂന്നാം ഘട്ട സമരത്തിലേക്ക്.   ഭരണ സമിതി 2013 മുതല്‍ മൂല്യമില്ലാത്ത വസ്തുക്കള്‍ ജാമ്യമായി നല്‍കിയും ബാങ്കില്‍ ലോണ്‍ വെച്ചിരിക്കുന്ന വസ്തുവകകള്‍ ഉടമറിയതെയും ലോണെടുത്ത് സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു. നൂറോളം ലോണുകളില്‍ നിന്നായി എകദേശം 12 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കില്‍ നടത്തിയത്. ലോണ്‍ എടുത്ത വസ്തുവിന് മതിപ്പ് വില ഇല്ല എന്ന് ബാങ്ക് റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് രജിസ്റ്റര്‍ ലോണ്‍ എടുത്തയാളുകളുടെ വസ്തു ജപ്തി ചെയ്യുവനുള്ള ഉത്തരവ് ഇട്ടിരുന്നു. ഈരാറ്റുപേട്ട കോടതി ലോണ്‍ എടുത്ത എല്ലവരുടെയും സ്ഥലത്തിലുള്ള വസ്തുകളുടെ കണക്കെടുക്കുകയും ജപ്തി നടപടികള്‍ ആരംഭിക്കുകയും ചെയ്തു. ബാങ്ക് ആരംഭിച്ച ജപ്തി നടപടികള്‍ നിര്‍ത്തണമെന്ന് ആവിശ്യപെട്ട് വസ്തു ഉടമകള്‍ ഹൈകോടതിയില്‍ കേസ് നല്‍കിയുട്ടുണ്ട്. തട്ടിപ്പ് നടത്തിയ മുന്‍ പ്രസിഡന്റിന്റെയും ഭരണ സമിതി അംഗങ്ങളുടെയും വസ്തുക്കള്‍ ജപ്തിചെയ്ത് തട്ടിപ്പ് തുക തിരികെ പിടിക്കണമെന്നും തട്ടിപ്പ് നടത്തിയവര്‍ക്കതിരെ കൂടുതല്‍ നിയമ നടപടികള്‍ ബാങ്ക് എടുക്കാണെമെന്നും ആവിശ്യപെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെയും സിപിഐഎമ്മിന്റെയും അഭിമുഖ്യത്തില്‍ വകുപ്പിനും, മന്ത്രിക്കും പരാതി നല്‍കുകയും നിരവധി സമരങ്ങളും നടത്തിയിരുന്നു. 


.ജൂണില്‍ ജോസ് ആന്റണിയുടെയും,  ചാള്‍സ് ആന്റണിയുടെ ഭാര്യ ഡെയ്‌സി ചാള്‍സിന്റെയും വീട് ഉള്‍പ്പടെയുള്ള മറ്റു സ്ഥലങ്ങളാണ് സഹകരണ വകുപ്പ് ജില്ലാ ജോയിന്റ് രജിസ്റ്ററുടെ നിര്‍ദ്ദേശ പ്രകാരം പാല അസിസ്റ്റന്റ് രജിസ്റ്ററൂം ഉദ്യോഗസ്ഥരും ബാങ്ക് ജീവന്‍കാരുടെയും നേതൃത്വത്തില്‍ ഉടന്‍ജപ്തി ചെയ്തത്.  ജോസ് ആന്റണിയുടെ  മേലുകാവ് വില്ലെജില്‍ ഇടമറുക് ഭാഗത്തുള്ള 50 സെന്റ് സ്ഥലവും വീടും, ഡെയ്സി ചാള്‍സിന്റെ മേലുകാവ് വില്ലേജിലെ വാകകാട് ഭാഗത്തുള്ള നാല് ഏക്കര്‍ സ്ഥലവും വീടുമാണ് വകുപ്പ് ഉടന്‍ജപ്തി ചെയ്തത്.

നിലവിലുള്ള ഭരണ സമിതി  അഴിമതി നടത്തിയവര്‍ക്ക് അനുകൂലമായ നടപടികളാണ് നടത്തുന്നതെന്നും, കോടതിയില്‍ ഉള്‍പ്പടെ നല്‍കിയ റിപ്പോര്‍ട്ടില്‍ തട്ടിപ്പിനിരയായവര്‍ക്കെതിരായിട്ടാണെന്നും ആക്ഷന്‍ കൗണ്‍സിലില്‍ അറിയിച്ചു.  തട്ടിപ്പ് നടത്തിയ ഭരണ സമിതി അംഗങ്ങളുടെ ഭാവനത്തിലേക്ക് മാര്‍ച്ച് നടത്തിയാണ് തട്ടിപിനിരയായവര്‍ മൂന്നാം ഘട്ട സമരം ആരംഭിക്കുന്നത്.  നാളെ രാവിലെ 10 ന് മൂന്നിലവ് ടൗണില്‍ നിന്നും ആരംഭിക്കുന്ന സമരം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ജോയി ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കല്‍ സെക്രട്ടറി എം ആര്‍ സതീഷ്, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ റോബിന്‍ എേ്രഫം എന്നിവര്‍ സംസാരിക്കും


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക