മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രത സദസ്സ്


 സമൂഹത്തിലെ മുഖ്യധാര സംഘടനകളും വ്യക്തിത്വങ്ങളും ചേര്‍ന്ന് നില്‍ക്കാനും അതിന് ഐക്യദാര്‍ഢ്യം നല്‍കാനും ലക്ഷ്യമിട്ട് 'ഫാസിസത്തിനെതിരെ മതേതര ജനാധിപത്യമാണ് പ്രതിരോധം'  എന്ന പ്രമേയം മുന്‍നിര്‍ത്തി ഈരാറ്റുപേട്ട മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍  'ജാഗ്രത സദസ്സ്' സംഘടിപ്പിക്കുന്നു. വള്ളിയാഴ്ച വൈകുന്നേരം 6 30 ന് ഫുഡ് ബുക്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. 

.ന്യൂനപക്ഷ മുസ്ലിം വിഭാഗം കൂടുതല്‍ അധിവസിക്കുന്ന പ്രദേശമാണെങ്കിലും ഈരാറ്റുപേട്ട കാലങ്ങളായി സംരക്ഷിച്ചു പോരുന്ന സാഹോദര്യത്തിന്റെയും , പരസ്പര സഹകരണത്തിന്റെയും സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവര്‍ത്തികള്‍  ഒഴിവാക്കേണ്ടതും പരസ്പരവിശ്വാസവും സ്‌നേഹവും ജനങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഈരാറ്റുപേട്ട എന്ന പ്രദേശത്തിന്റെ നല്ല വശങ്ങളെയും മൂല്യവത്തായ നിലപാടുകളെയും ഉയര്‍ത്തിക്കാട്ടി ചെറുകിട വ്യാപാര, വാണിജ്യ മേഖലകളെ ഉള്‍പ്പെടെയള്ള സമസ്ത വിഭാഗങ്ങള്‍ക്കും ഗുണകരമാക്കി മാറ്റാന്‍ നമുക്ക് കൂട്ടായ്മകള്‍ സൃഷ്ടിക്കേണ്ടതും അനിവാര്യതയാണ് എന്ന ലക്ഷ്യത്തോടെയാണ് പരിപാടി 
google.com, pub-6975695749884510, DIRECT, f08c47fec0942fa0