7 അടിയോളം നീളമുള്ള മൂർഖനെ പിടിച്ചു

പാലാ അന്തീനാട്  ക്ഷേത്ര പരിസരത്തുള്ള കിണറിൽ നിന്നും 7 അടിയോളം നീളമുള്ള മൂർഖനെ പിടിച്ചു.

അതിസാഹസികമായി തികച്ചും ശാസ്ത്രീയമായ രീതിയിൽ മൂർഖനെ പിടിച്ചത് വനം വകുപ്പിൻ്റെ അംഗീകാരമുള്ള മേലുകാവ് സ്വദേശി വടക്കേമുളഞ്ഞനാൽ  ഷെൽഫിജോസും പാലാ സ്വദേശി നിതിനും ചേർന്നാണ്.

മൂർഖൻ പാമ്പിനെ മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഡിവിഷൻ അധികൃതർക്ക് കൈമാറുമെന്നും അവിടെ നിന്നും ജനവാസ മേഖല അല്ലാത്ത ഉൾവനത്തിലേക്ക് ആണ് തുറന്ന് വിടുന്നതെന്നും നിതിൻ സി.വടക്കൻ അറിയിച്ചു.
google.com, pub-6975695749884510, DIRECT, f08c47fec0942fa0