ഞായറാഴ്ചത്തെ ലഹരിവിരുദ്ധദാനാചരണം ബഹിഷ്‌കരിക്കാന്‍ കത്തോലിക്കാസഭ

ഒക്ടോബര്‍ 2 - ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് പ്രഖ്യാപിച്ച് കെ.സി.ബി.സി.  ഒക്ടോബര്‍ രണ്ടിന് കത്തോലിക്കാ രൂപതകളില്‍ വിശ്വാസപരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച്ച വിശ്വാസപരമായ ആചരാനു ഷ്ഠാനങ്ങളില്‍ കത്തോലിക്കരായ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടു ക്കേണ്ടതുള്ളതിനാലും പ്രസ്തുതദിനം സാധാരണപോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ക്കുവേണ്ടിമാത്രം നീക്കിവെക്കേണ്ടതാണെന്ന് കെസിബിസി ഔദ്യോഗിക വക്താവ് ഫാ ജോേക്കബ് ജി പാലയ്ക്കാപ്പള്ളി നിര്‍ദേശത്തില്‍ വ്യക്തമാക്കി.  


.ഞായറാഴ്ച്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതില്ല. എന്നാല്‍ ഒക്ടോബര്‍ 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥി കളും രക്ഷിതാക്കാളും വിദ്യാലയങ്ങളില്‍ വന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടി സംഘടിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആരിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് സഹകരിക്കേണ്ടതാണെന്നും നിര്‍ദേശത്തില്‍ പറയുന്നു

google.com, pub-6975695749884510, DIRECT, f08c47fec0942fa0