നാലും അതിൽ കൂടുതലും മക്കളുള്ള മാതാപിതാക്കളെ ആദരിച്ചു

കാവുംകണ്ടം : ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് കാവുംകണ്ടം മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ നാലും അതിൽ കൂടുതലും മക്കളുള്ള മാതാപിതാക്കളെ ആദരിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ പ്രസിഡന്റ്‌ ജോയൽ ആമിക്കാട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ. സ്കറിയ വേകത്താനം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, വൈസ് ഡയറക്ടർ സിസ്റ്റർ സൗമ്യ ജോസ് വട്ടങ്കിയിൽ,അജോ വാധ്യാനത്തിൽ, ആര്യ പീടികയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
. ബിജു &ഷൈജി കോഴിക്കോട്ട്, ഷാൻ & മിക്കി പെരുംമ്പുഴയിൽ, സിജു & മഞ്ജു കോഴിക്കോട്ട്, ഡിനിൽ & ബീന ഡിനിൽ പാതിരിയിൽ എന്നീ നാല് കുടുംബങ്ങളെ സമ്മേളനത്തിൽ മിഷൻലീഗിന്റെ ഉപഹാരം വികാരി ഫാ. സ്കറിയ വേകത്താനം നൽകി ആദരിക്കുകയും ചെയ്തു. തെരെസ് കൊന്നയ്ക്കൽ, ജിയാ കൂറ്റക്കാവിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, ജോഹാൻ വലിയപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
google.com, pub-6975695749884510, DIRECT, f08c47fec0942fa0