22 വര്‍ഷമായി ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പനയ്ക്കക്കുഴിയില്‍ പെയിന്റ് ഹൗസ് വിപുലമായ സൗകര്യങ്ങളോടെ പ്രവര്‍ത്തനമാരംഭിച്ചു. അരുവിത്തുറ പള്ളിയുടെ എതിര്‍വശം ഫെഡറല്‍ ബാങ്കിന് സമീപത്തുള്ള വീടന്‍സ് ബില്‍ഡിംഗ്‌സിലാണ് നവീകരിച്ച സ്ഥാപനം ആരംഭിച്ചിരിക്കുന്നത്.
രാവിലെ നടന്ന ചടങ്ങില്‍ അരുവിത്തുറ പള്ളി വികാരി ഫാ.അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പില്‍ സ്ഥാപനത്തിന്റെ വെഞ്ചരിപ്പുകര്‍മം നിര്‍വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എഎംഎ ഖാദര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
കെവിവിവഇഎസ് ഈരാറ്റുപേട്ട യൂണിറ്റ് ജനറല്‍ സെക്രട്ടറി ടി.ടി മാത്യു, യൂണിറ്റ് ട്രഷറര്‍ വിനോദ് ബി നായര്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം മനോജ് ബി നായര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
ഏഷ്യന്‍പെയിന്റ്‌സ്, ഡുലക്‌സ്, ഇന്‍ഡിഗോ, എസ്ഡീ, ഡുലക്‌സ് തുടങ്ങി പ്രമുഖ കമ്പനികളുടെ പെയിന്റുകള്‍, ഷീന്‍ലാക് ഉല്‍പന്നങ്ങള്‍, വാള്‍പുട്ടികള്‍, ഗ്ലാസ് ഉല്‍പന്നങ്ങള്‍, ലോക്കിംഗ് സിസ്റ്റംസ് തുടങ്ങിയ കുറഞ്ഞ നിരക്കില്‍ ലഭ്യമാകും. വിവരങ്ങള്‍ക്ക് 8589933686

