തീക്കോയി സഹകരണ ബാങ്ക് ഇലക്ഷന്‍ ഞായറാഴ്ച

തീക്കോയി സര്‍വീസ് സഹകരണ ബാങ്കിലേയ്ക്കുള്ള ഭരണസമിതി തിരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.  രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെയാണ് വോട്ടിംഗ് സമയം. തീക്കോയി സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ ആണ് വോട്ടിംഗ് സ്ഥലം. 


യു. ഡി. എഫ് നേതൃത്വത്തിലുള്ള നിലവില്‍ ബാങ്ക് ഭരിക്കുന്ന സഹകരണ ജനാധിപത്യ മുന്നണിയും ഇടതുപാനല്‍ ആയ സഹകരണ സംരക്ഷണ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം.  

ഇടതുമുന്നണിയിലെ ഘടകകക്ഷിയായ സിപിഐയുടെ പഞ്ചായത്ത് അംഗം പി.എസ് രതീഷ് സ്വതന്ത്രനായി മത്സരരംഗത്ത് ഉണ്ട്. ബിജെപി രണ്ട്, സ്വതന്ത്രര്‍ രണ്ട് എന്നിങ്ങനെ ആകെ മുപ്പത്തി ഒന്ന് സ്ഥാനാര്‍ഥികള്‍ ആണുള്ളത്. 

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി യു. ഡി. എഫ്. ഭരണത്തിലാണ് ബാങ്ക്. വോട്ടര്‍മാര്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നും  കള്ള വോട്ടും മറ്റു ക്രമക്കേടുകളും തടയുന്നതിന് ബാങ്കില്‍ നിന്നും നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡിനൊപ്പം ഫോട്ടോ പതിച്ച മറ്റൊരു തിരിച്ചറിയല്‍ രേഖ കൂടി ഹാജരാക്കണമെന്നും ബഹു. ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. 

കേരള ജനപക്ഷം മൂന്ന് മുന്നണികളില്‍പ്പെട്ടവര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.  യുഡിഎഫിനും എല്‍ഡിഎഫിനും സിപിഐ അംഗത്തിനും ബിജെപിയുടെ വനിതാ പ്രതിനിധിക്കും അടക്കമാണ് പിന്തുണ.  യുഡിഎഫ് തന്നെ ഭരണത്തില്‍ വരാനാണ് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്.





google.com, pub-6975695749884510, DIRECT, f08c47fec0942fa0