ചക്കാമ്പുഴയിൽ തെരുവുപട്ടികളുടെ വിളയാട്ടം. യുവതിക്കു കടിയേറ്റു.

ചക്കാമ്പുഴയിലും പരിസര പ്രദേശങ്ങളിലും തെരുവുപട്ടികളുടെ ശല്യം രൂക്ഷമായി. വ്യാഴാഴ്ച  ചക്കാമ്പുഴ കവലയിൽ വച്ച് സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ യുവതിയെ തെരുവുപട്ടി ക്രൂരമായി അക്രമിച്ചു. വലിയ ബഹളം കേട്ട് ഓടിയെത്തിയ ഒട്ടോറിക്ഷാ തൊഴിലാളികൾ ഏറെ പണിപ്പെട്ടാണ് യുവതിയെ രക്ഷിച്ചത്.

ചക്കാമ്പുഴ തൈപറമ്പിൽ രമാദേവി (22) യെ ഉടൻ തന്നെ സാരമായ പരിക്കുകളോടെ പാല ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപ് അറയാനി കവല ഭാഗത്ത് വച്ച് ബസ്സ് കാത്തു നിന്ന യുവതിയെ തെരുവുപട്ടി കടിച്ചിരുന്നു .ചക്കാമ്പുഴ കവലയിൽ വാഹന യാത്രക്കാരേയും തെരുവുപട്ടികൾ അക്രമിക്കുന്നത് പതിവാണ്. 


ഇരുചക്ര വാഹനങ്ങൾക്കും ഒട്ടോറീക്ഷകൾക്കും പിന്നാലെ കുരച്ചു കൊണ്ട് ചാടിയും വാഹനങ്ങൾക്ക് പിന്നാലെ ഓടിയടുത്തും പട്ടികൾ നിരന്തരം ശല്യം ചെയ്യുന്നുണ്ട്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. തെരുവുപട്ടികളെ നിയന്ത്രിക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0