പരിശ്രമിച്ചാൽ സിവിൽ സർവ്വീസിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കൂടുതൽ മലയാളികൾക്കാവുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. സിവിൽ സർവ്വീസ് പരീക്ഷയിൽ 145 ആം റാങ്ക് നേടിയ രാമപുരം കാവുങ്കൽ അർജുൻ ഉണ്ണിക്കൃഷ്ണനെ അനുമോദിക്കാൻ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ.


രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ് അധ്യക്ഷത വഹിച്ചു. റജി ജയൻ, മനോജ് ചീങ്കല്ലേൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, കൃഷ്ണൻനായർ, തങ്കച്ചൻ മുളകുന്നം, അർജുൻ്റെ പിതാവ് ഉണ്ണികൃഷ്ണൻ, മാതാവ് ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.