പാറമടയിൽ നിന്നും കല്ലിളകി വീണ് മരിച്ചത് ആണ്ടിപ്പെട്ടി സ്വദേശി

ചേന്നാട് പാറമടയിൽ നിന്നും കല്ലിളകി വീണ് തൊഴിലാളി മരിച്ചു.  തമിഴ്‌നാട് തേനി ആണ്ടിപ്പെട്ടി സ്വദേശി ചിലമ്പ് (38) ആണ്‌  മരിച്ചത്. ചിലമ്പിനോപ്പം ജോലി ചെയ്തിരുന്ന തേനി ആണ്ടിപ്പെട്ടി സ്വദേശിയായ അലക്‌സ് കാലിന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചേന്നാടിന് സമീപമുള്ള പാറമടയിലാണ് അപകടമുണ്ടായത്. 

പാറപൊട്ടിച്ചതിനിശേഷം കല്ല് യന്ത്രമുപയോഗിച്ച് ഇളക്കിമാറ്റുന്നതിനിടെ ദിശമാറിയ കല്ല് ഇവരുടെ ദേഹത്ത് പതിക്കുകയായിരുന്നു. പാറമടയുടെ താഴ്ഭാഗത്ത് തമര് അടിക്കുകയായിരുന്നു ചിലമ്പും അലക്‌സും. ഉടൻ തന്നെ ഇവരെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചിലമ്പ് മരിക്കുകയായിരുന്നു. തിടനാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

google.com, pub-6975695749884510, DIRECT, f08c47fec0942fa0